ലങ്കയ്‌ക്കെതിരായ ട്വന്റി-20 പരമ്പര: സഞ്ജു ടീമില്‍; ഹാര്‍ദിക് പാണ്ഡ്യ ക്യാപ്റ്റന്‍; ഋഷഭ് പന്തിനെ ഒഴിവാക്കി


 
 മുംബൈ: ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി-20, ഏകദിന പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ട്വന്റി-20 ടീമില്‍ സഞ്ജു സാംസണെ ഉള്‍പ്പെടുത്തി. രോഹിത് ശര്‍മ, വിരാട് കോഹ്‌ലി എന്നിവര്‍ക്ക് ട്വന്റി-20 പരമ്പരയില്‍ വിശ്രമം അനുവദിച്ചു. രണ്ട് ടീമില്‍ നിന്നും വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനെ ഒഴിവാക്കി.

ട്വന്റി-20 ടീമിനെ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ് നയിക്കുന്നത്. സൂര്യകുമാര്‍ യാദവ് ആണ് വൈസ് ക്യാപ്റ്റന്‍. ജനുവരി മൂന്നിനാണ് ലങ്കയ്‌ക്കെതിരായ ട്വന്റി-20 പരമ്പരയ്ക്ക് തുടക്കമാകുന്നത്. കെ എല്‍ രാഹുലിനെയും ഒഴിവാക്കിയിട്ടുണ്ട്. യുവതാരം ഇഷാന്‍ കിഷന്‍ രണ്ടു ടീമിലുണ്ട്. 

ജനുവരി 10 ന് തുടങ്ങുന്ന ഏകദിന മത്സരങ്ങളില്‍ ഇന്ത്യയെ രോഹിത് ശര്‍മ്മ നയിക്കും. വിരാട് കോഹ്‌ലിയും ടീമില്‍ തിരിച്ചെത്തും. ഹാര്‍ദിക് പാണ്ഡ്യയാണ് ഏകദിന ടീമിന്റെ വൈസ് ക്യാപ്റ്റന്‍. ശിഖര്‍ ധവാനെ ഒഴിവാക്കി. അതേസമയം കെ എല്‍ രാഹുലിനെ 
ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.


أحدث أقدم