റിലീസ് ദിനത്തിൽ അവതാർ 2 കാണാനെത്തി.. ഹൃദയാഘാതം മൂലം സിനിമാ പ്രേമി മരിച്ചു…




ആന്ധ്രാപ്രദേശ് : അവതാർ 2 റിലീസ് ദിനത്തിൽ കാണാനെത്തിയ സിനിമാ പ്രേമി ഹൃദയാഘാതം മൂലം മരിച്ചു. ചിത്രം കണ്ട് പകുതിയായപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. അവതാറിന്റെ രണ്ടാം ഭാഗം കാണാൻ പോയ ലക്ഷ്മിറെഡ്ഡി ശ്രീനുവാണ് മരിച്ചത്. ആന്ധ്രാപ്രദേശിലെ കകിന്ദ ജില്ലയിലുള്ള പെഡ്ഡപുരം സിറ്റിയിലാണ് സംഭവം. പെഡ്ഡപുരത്തുള്ള തീയേറ്ററിലായിരുന്നു അദ്ദേഹം സിനിമ കണ്ടത്. സഹോദരനായ രാജുവിനോടൊപ്പമാണ് സിനിമ കാണാൻ പോയത്.
ഉടൻ തന്നെ പെഡ്ഡപുരത്തുള്ള സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു കഴിഞ്ഞതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ഹൃദയാഘാതമായിരുന്നു മരണകാരണമെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. സമാനമായ സംഭവം 2010ലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അവതാറിന്റെ ആദ്യ ഭാഗം തീയേറ്ററിൽ കാണുകയായിരുന്ന തായ്‌വാൻ സ്വദേശിയാണ് മരിച്ചത്. 42-കാരനായ അദ്ദേഹം സിനിമ കണ്ടുകൊണ്ടിരിക്കെ ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു.
أحدث أقدم