തൃശൂർ ഉപഭോക്തൃ കോടതിയുടേതാണ് വിധി. ചൊവ്വൂര്‍ സ്വദേശിനി സൗദാമിനിയായിരുന്നു വാഹന കമ്പനിക്കെതിരെ പരാതി നല്‍കിയത്. ലിറ്ററിന് മുപ്പത്തിരണ്ട് കിലോമീറ്റര്‍ പറഞ്ഞിടത്ത് ഇരുപത് കിലോമീറ്ററില്‍ താഴെയാണ് മൈലേജ് കിട്ടിയത്. ഇതോടെയാണ് സൗദാമിനി ഉപഭോക്തൃ കോടതിയെ സമീപിച്ചത്.
2014 ല്‍ ആണ് സൗദാമിനി എട്ട് ലക്ഷം രൂപ മുടക്കി ഫോര്‍ഡിന്‍റെ പുതിയ ഒരു കാര്‍ വാങ്ങുന്നത്. അന്ന് കാര്‍ കമ്പിനിയുടെ എക്സിക്യൂട്ടീവ് വാഗ്ദാനം ചെയ്തത് 32 കി.മി മൈലേജ് ആണ്. എന്നാല്‍ പുതിയ വാഹനം ഓടിച്ച് തുടങ്ങിയപ്പോള്‍ മൈലേജ് ലഭിച്ചത് ഇരുപതിനും താഴെ. ഒരുപാടുകാലത്തെ കാത്തിരിപ്പിന് ശേഷമാണ് ഒരു കാര്‍ വാങ്ങുന്നതെന്നും കേസ് നടത്തുമ്പോള്‍ വലിയ പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ലെന്നും പരാതിക്കാരി പറഞ്ഞു.
ബ്രോഷറിലെ വിവരങ്ങളില്‍ മൈലേജിനെപ്പറ്റിയുള്ള വാഗ്ദാനം ഉണ്ടായിരുന്നു. അത് പ്രധാന തെളിവായി. കമ്മീഷന്‍ വെച്ച് പരിശോധിച്ചപ്പോഴും 19 കി.മീ താഴെയാണ് മൈലേജ് ലഭിച്ചത്. കമ്പിനിയുടെ വാദങ്ങള്‍ കോടതി അംഗീകരിച്ചില്ല. തുടര്‍ന്ന് കാറുടമയ്ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിക്കുകയായിരുന്നു. വാഹന കമ്പനിക്കും ഡീലര്‍ക്കും എതിരെയുമാണ് വിധി വന്നിട്ടുള്ളത്