തെരുവ് നായയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ 40കാരനെ അറസ്റ്റ് ചെയ്തു. പിടിയിലായത് വീഡിയോ പ്രചരിച്ചതിന് പിന്നാലെ

 

മധ്യപ്രദേശ് : തെരുവ് നായയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ 40കാരനെ അറസ്റ്റ് ചെയ്തു. ഇയാള്‍ നായയെ ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. ഒരു പൂന്തോട്ടത്തിനുള്ളില്‍ വച്ചാണ് ഇയാള്‍ തെരുവ് നായയെ പരസ്യമായി ലൈംഗികപീഡനത്തിന് വിധേയമാക്കിയത്. ഇതിനെ തുടര്‍ന്നാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. മധ്യപ്രദേശിലെ ബാലാഘട്ട് ജില്ലയില്‍ നിന്നുള്ള ഇയാള്‍ നാഗ്പൂരില്‍ കൂലിപ്പണിക്കായി എത്തിയതാണ്. ഇയാള്‍ നായയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് സ്ഥലത്തെത്തിയ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്
أحدث أقدم