തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ലണ്ടൻ സന്ദർശനത്തിന് ചെലവായത് 43.14 ലക്ഷം രൂപ. ഹോട്ടൽ താമസത്തിന് 18.54 ലക്ഷം രൂപ ചെലവായി. ലണ്ടനിലെ യാത്രകൾക്കായി 22.38 ലക്ഷം രൂപയും ചെലവായി. ലണ്ടനിൽ എത്തിയ ശേഷം നടത്തിയ പ്രാദേശികമായ യാത്രകളുടെ ചെലവാണിത്. വിമാനത്താവള ലോഞ്ചിൽ ഫീസായി നൽകിയത് 2.21 ലക്ഷം രൂപയാണ്.
വിമാന ടിക്കറ്റ് ഒഴികെയുള്ള ചെലവാണിത്. ലണ്ടനിലെ ഹൈക്കമ്മീഷണനാണ് ചെലവുകൾ വെളിപ്പെടുത്തിയത്. ഒക്ടോബർ എട്ടുമുതൽ 12 വരെയാണ് മുഖ്യമന്ത്രിയും സംഘവും ലണ്ടൻ സന്ദർശിച്ചത്. ഒക്ടോബർ നാലുമുതലായിരുന്നു സന്ദർശനം തുടങ്ങിയത്.
കേരളത്തിൽ നിന്ന് വിദേശത്തേക്കും തിരിച്ചുള്ള യാത്രയുടെ വിമാന ടിക്കറ്റിന്റെ നിരക്കുകളില്ല. ഇന്ത്യൻ ഹൈക്കമ്മീഷനിൽ നിന്നും വിവരാവകാശ നിയമപ്രകാരം കിട്ടിയ മറുപടിയാണിത്. ഈ തുക ആദ്യം ഹൈക്കമ്മീഷൻ നിയമപ്രകാരം ചെലവഴിക്കുകയും പിന്നീട് സംസ്ഥാന സർക്കാറിൽ നിന്ന് ഈടാക്കുകയുമാണ് ചെയ്തത്. ചെയ്യും. മന്ത്രിമാരായ വീണാ ജോർജ്, പി. രാജീവ്, വി.ശിവൻകുട്ടി, ചീഫ് സെക്രട്ടറി വി.പി ജോയ് തുടങ്ങിയവർ യാത്രയിൽ മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നത്. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളും ഒപ്പമുണ്ടായിരുന്നു.എന്നാൽ ഇവരുടെ ചെലവുകൾ അവർ തന്നെയാണ് വഹിച്ചതെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കിയിരുന്നു.