ഐസ്ക്രീം ഡെലിവറി ചെയ്യാൻ എത്തിയ ജീവനക്കാരൻ വീട്ടമ്മയെ പീഡിപ്പിച്ച് 90 ലക്ഷം തട്ടിയെടുത്തു; ഇരിങ്ങാലക്കുട സ്വദേശിനിയുടെ പരാതിയിൽ തലശ്ശേരി സ്വദേശിയായ യുവാവ് അറസ്റ്റിൽ



 ഇരിങ്ങാലക്കുട :യുവതിയെ പീഡിപ്പിച്ച്‌ 90 ലക്ഷം രൂപ തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍.

 തലശ്ശേരി കീഴൂര്‍ സ്വദേശി അവുക്കുഴിയില്‍ വീട്ടില്‍ നിയാസാണ് അറസ്റ്റിലായത്. ഇരിങ്ങാലക്കുട പൊലീസാണ് 28കാരനെ അറസ്റ്റ് ചെയ്തത്. ഇരിങ്ങാലക്കുട സ്വദേശിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്.

നഗരത്തിലെ ഐസ്‌ക്രീം പാര്‍ലര്‍ ജീവനക്കാരനായ പ്രതി ഓര്‍ഡര്‍ വീട്ടില്‍ കൊടുക്കുന്നതിനിടെ യുവതിയെ പീഡിപ്പിക്കുകയും പീഡനവിവരം ഭര്‍ത്താവിനെയും മകനെയും അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടി എന്നുമാണ് പരാതി. സ്വര്‍ണ്ണവും സ്ഥലവും പണയം വച്ചാണ് യുവതി ഇയാള്‍ക്ക് പണം നല്‍കിയത്.

നിയാസിനെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ സമാന കേസുകള്‍ ഉണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

 ഇരിങ്ങാലക്കുട ഇന്‍സ്‌പെക്ടര്‍ അനീഷ് കരീമിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ് ഐ ഷാജന്‍, എഎസ് ഐ സുധാകരന്‍ സീനിയര്‍ സിപിഒമാരായ രാഹുല്‍, മഹറൂണിസ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.


أحدث أقدم