ആറ്റിങ്ങലില്‍ നഴ്സിനെ വെട്ടിക്കൊന്ന കേസിലെ പ്രതി ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.


കൊലക്കേസ് പ്രതി ജീവനൊടുക്കിയ നിലയില്‍. വെഞ്ഞാറമൂട് വയ്യേറ്റ് ഷൈനി ഭവനില്‍ പി എസ് ഷൈജുവിനെയാണ് വീട്ടിലെ രണ്ടാമത്തെ നിലയിലെ മുറിയില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. ഉടന്‍ തന്നെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. 2016 ജനുവരിയില്‍ ആറ്റിങ്ങല്‍ കെഎസ്‌ആര്‍ടിസി ബസ്റ്റാന്റിന് സമീപത്ത് വച്ച്‌ പാലാംകോണം സ്വദേശി സൂര്യയെ വെട്ടിക്കൊന്ന കേസിലെ പ്രതിയിണ് ഷൈജു.
പിരപ്പന്‍കോട് സ്വകാര്യ ആശുപത്രിയിലെ നഴ്സായിരുന്ന വെഞ്ഞാറമൂട് പാലാംകോണം സൂര്യ ഭവനില്‍ സൂര്യ(26) യാണ് ദാരുണമായി കൊല്ലപ്പെട്ടത്. 2016 ജനുവരി 27 നാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ആറ്റിങ്ങല്‍ കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപം ഓട്ടോ സ്റ്റാന്റ് സ്ഥിതി ചെയ്യുന്ന ഇടവഴിയിലാണ് കത്തി കൊണ്ട് യുവതിയെ കുത്തി കൊലപ്പെടുത്തിയത്.
നിലവിളി കേട്ട് സ്ഥലവാസിയായ വീട്ടമ്മ വന്ന് നോക്കുമ്ബോഴാണ് യുവതി രക്തത്തില്‍ കുളിച്ച്‌ കിടക്കുന്നതും പ്രതി നടന്ന് പോകുന്നതും കണ്ടത്. ഇവര്‍ അറിയിച്ച പ്രകാരം പൊലിസ് സംഭവം നടക്കുന്നത്. പ്രതി കൃത്യത്തിനുപയോഗിച്ച കത്തി സമീപത്തെ പുരയിടത്തില്‍ നിന്ന് പൊലിസ് കണ്ടെടുത്തു. ആറ്റിങ്ങല്‍ നഗരത്തില്‍ ആദ്യമായാണ് ഇത്തരമൊരു കൊലപാതകം നടക്കുന്നത് 
കൃത്യത്തിന് മൂന്ന് മാസം മുന്‍പാണ് ഷൈജു സൂര്യയെ പരിചയപ്പെടുന്നത്. ബൈക്കപകടത്തില്‍ പരിക്കേറ്റ് സൂര്യ ജോലി ചെയ്യുന്ന ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയതായിരുന്നു ഇയാള്‍. കൊലയ്ക്ക് മൂന്ന് ദിവസം മുന്‍പ് യുവതിയുടെ വീട്ടിലെത്തി വിവാഹാലോചന നടത്തുകയും ചെയ്തിരുന്നു. പ്രതിയെ തഴഞ്ഞ് മറ്റൊരു വിവാഹത്തിന് യുവതി തയാറെടുത്തതാണ് കൊലയ്ക്ക് കാരണമായതെന്നാണ് പ്രോസിക്യൂഷന്‍ കേസ്
أحدث أقدم