ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ വധുവരന്‍മാര്‍ക്ക് അച്ഛന്‍ വിവാഹസമ്മാനമായി നല്‍കിയത് ജെസിബി.
വിരമിച്ച സൈനികന്‍ പരശുറാം പ്രജാപതിയാണ് തന്റെ മകള്‍ നേഹയ്ക്ക് വിവാഹദിനത്തില്‍ ജെസിബി സമ്മാനിച്ചത്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.
സൗങ്കര്‍ സ്വദേശിയായ മരുമകന്‍ യോഗേന്ദ്ര നേവി ഉദ്യോഗസ്ഥനാണ്. നവദമ്പതികള്‍ക്ക് ആഡംബര കാറിന് പകരം ജെസിബി നല്‍കിയതിന് പിന്നിലെ കാരണം ചോദിച്ചപ്പോള്‍, മകള്‍ യുപിഎസ്സിക്ക് തയ്യാറെടുക്കുകയാണെന്നും പരീക്ഷയില്‍ പരാജയപ്പെട്ടാല്‍ ജെസിബി ഉപയോഗിച്ച് പണം സമ്പാദിക്കാമെന്നുമാണ് പിതാവ് പറയുന്നത്.
മറ്റുള്ളവര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെയാണ് അച്ഛന്‍ ഇത് ചെയ്തതെന്ന് മരുമകന്‍ യോഗേന്ദ്ര പറഞ്ഞു.
ഡിസംബര്‍ 15ന് യുപിയിലെ ഹാമിര്‍പൂരില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം.