കോട്ടയം: ജില്ലയിലെ അറിയപ്പെടുന്ന ഗുണ്ടയും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായപനച്ചിക്കാട് ചാന്നാനിക്കാട് ചിറക്കരോട്ട് വീട്ടില്‍ ശശീന്ദ്രന്‍ മകന്‍ അജയന്‍ എന്ന് വിളിക്കുന്ന ശശികുമാര്‍(45) എന്നയാളെയാണ് കാപ്പാ നിയമപ്രകാരം കരുതല്‍ തടങ്കലില്‍ അടച്ചത്.
കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇയാള്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കോട്ടയം ജില്ലയിലെ ചിങ്ങവനം, കോട്ടയം ഈസ്റ്റ്, കോട്ടയം വെസ്റ്റ് ,തലയോലപ്പറമ്പ് ,ഏറ്റുമാനൂര്‍എന്നീ സ്ഥലങ്ങളില്‍ കൊലപാതകശ്രമം, അടിപിടി, കഞ്ചാവ്,മോഷണം തുടങ്ങിയ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.
ചിങ്ങവനത്ത് യുവാവിനെ കമ്പിവടികൊണ്ട് ആക്രമിച്ച കേസില്‍ കോടതിയില്‍ നിന്നും ജാമ്യത്തില്‍ കഴിഞ്ഞു വരവേയാണ് ഇയാളെ കാപ്പാ നിയമപ്രകാരം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കരുതല്‍ തടങ്കലില്‍ അടച്ചത്.
ജനങ്ങളുടെ ജീവിതത്തിനു തടസ്സം സൃഷ്ടിക്കുന്ന നിരന്തര കുറ്റവാളികള്‍ക്കെതിരെ ശക്തമായ നിയമ നടപടിയാണ് ജില്ലാ പോലീസ് സ്വീകരിച്ചു വരുന്നത്. തുടര്‍ന്നും ഇത്തരക്കാര്‍ക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമ നടപടികള്‍സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.