ആലപ്പുഴ : അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സൂക്ഷിച്ച സിപിഎം ഏരിയാ കമ്മിറ്റി അംഗത്തിനെതിരെ പാര്‍ട്ടി കമ്മീഷന്‍ അന്വേഷണം തുടങ്ങി.
ആലപ്പുഴ സൗത്ത് ഏരിയാ കമ്മിറ്റി അംഗമാണ് ആരോപണ വിധേയന്‍. സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ എ മഹീന്ദ്രന്‍, ജി രാജമ്മ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
കുളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഈ ഏരിയാ കമ്മിറ്റി അംഗത്തിന് മര്‍ദനമേറ്റിരുന്നു. അതിനിടയില്‍ മൊബൈല്‍ ഫോണ്‍ തെറിച്ചുപോയി. പെണ്‍കുട്ടിയുടെ ചിത്രം പകര്‍ത്തിയോ എന്നറിയാന്‍ പിടികൂടിയവര്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് അശ്ലീല വീഡിയോകള്‍ കണ്ടത്.
34ഓളം സ്ത്രീകളുടെ വീഡിയോകള്‍ ഇതിലുണ്ടായിരുന്നതായി പിടികൂടിയവര്‍ പറഞ്ഞു. ഇത്തരം ഞരമ്പൻമാരെക്കൊണ്ട്
പാർട്ടി പൊറുതി മുട്ടിയിരിക്കുകയാണെന്ന അഭിപ്രായമാണ് പ്രവർത്തകർക്കിടയിൽ നിന്നും ഉയരുന്നത്.