കമ്മീഷനില്ല ഓൺലൈൻ ടിക്കറ്റിന് പകരം വാട്ട്‌സ് ആപ്പ് ബുക്കിങ്; തിയേറ്ററുടമയ്ക്ക് വിലക്ക്

 തൃശൂര്‍ : ഓണ്‍ലൈന്‍ സിനിമാ ബുക്കിങ്ങ് സൈറ്റുകളുടെ കൊള്ളയ്‌ക്കെതിരേ വാട്ടസ് ആപ്പ് ബുക്കിങ് സംവിധാനം ആരംഭിച്ച ഗിരിജാ തിയേറ്റര്‍ ഉടമയ്ക്ക് വിലക്ക്. തൃശ്ശൂര്‍ ഗിരിജാ തിയേറ്റര്‍ ഉടമയെയാണ് ബുക്കിങ് സെറ്റുകള്‍ വിലക്കിയത്.

ഒരു രൂപ പോലും കമ്മീഷന്‍ സാധാരണക്കാരില്‍ നിന്ന് വാങ്ങാതെ ആണ് ബുക്കിങ് നടത്തുന്നതെന്നും ഓണ്‍ലൈന്‍ ബുക്കിംഗ് സൈറ്റുകളുടെ ഭീഷണിക്ക് വഴങ്ങില്ലെന്നും ഗിരിജ തീയേറ്റര്‍ ഉടമ പറഞ്ഞു.

തിയേറ്റര്‍ ഒന്നുണര്‍ന്നത് അന്യഭാഷാ സിനിമകള്‍ വന്നതോടെയാണ്. പത്താമത്തെ തവണയാണ് എന്റെ ഫെയ്‌സ്ബുക്ക് പോകുന്നത്. അതുകൊണ്ടാണ് ഗൂഗിള്‍ ബിസിനസില്‍ അക്കൗണ്ട് തുടങ്ങിയത്. ടിക്കറ്റ് ചാര്‍ജിന് പുറമേയുള്ള ബുക്കിങ് ചാര്‍ജ് എങ്ങനെ ഒഴിവാക്കുമെന്ന് ഒട്ടേറെയാളുകള്‍ എന്നോട് ചോദിച്ചു.

അങ്ങനെയാണ് വാട്ട്‌സ് ആപ്പ് വഴി ബുക്കിങ് ആരംഭിച്ചത്.
തിയേറ്ററുകളിലേക്ക് വരുന്ന എല്ലാവരും വലിയ പണക്കാരൊന്നുമല്ല, സാധാരണക്കാരാണ്. നാല് ടിക്കറ്റ് ബുക്ക് ചെയ്യുകയാണെങ്കില്‍ അവര്‍ക്ക് ഒരു ടിക്കറ്റിനുള്ള പണം കൂടുതലായി നല്‍കേണ്ടി വരുന്നു. അതിനൊരു മാറ്റം വരുത്താനാണ് ഞാന്‍ വാട്ട്‌സ്ആപ്പ് ബുക്കിങ് തുടങ്ങിയത്- ഡോ. ഗിരിജ പറഞ്ഞു.
أحدث أقدم