ഉമ്മൻ ചാണ്ടിക്കെതിരെ കള്ളക്കേസ്സ് ചമച്ചവർ മാപ്പ് പറയണം: നാട്ടകം സുരേഷ്

ഉമ്മൻചാണ്ടിയെ കള്ള കേസ്സിൽ കുരുക്കാൻ ശ്രമിച്ചവർ സി.ബി.ഐ വെളുപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ മാപ്പുപറയണമെന്ന് ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് ആവശ്യപ്പെട്ടു. ഒരു അടിസ്ഥാനവുമില്ലാത്ത സോളാർ കേസ്സ് സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കാൻ കോടികൾ ചെലവഴിച്ച പിണറായി സർക്കാർ ഉമ്മൻ ചാണ്ടിയോട് കാട്ടിയത് കൊടുംക്രൂരതയാണെന്നും അദ്ദേഹം പറഞ്ഞു. ബ്രഹ്മമംഗലം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ശോച്യാവസ്ഥക്ക് എതിരെ യൂത്ത് കോൺഗ്രസ് നടത്തിയ ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു നാട്ടകം സുരേഷ്.
മണ്ഡലം പ്രസിഡന്റ് ജോർജ് കുട്ടി ഷാജി അദ്ധ്യക്ഷത വഹിച്ചു.അഡ്വ.പി.പി.സിബിച്ചൻ,പി.വി.പ്രസാദ്, അഡ്വ.എ.സനീഷ്കുമാർ,എം.കെ.ഷിബു, അഡ്വ.പി.വി.സുരേന്ദ്രൻ,പി.ടി.സുഭാഷ്,സോണി സണ്ണി,പി.കെ.ദിനേശൻ,പി.കെ.ജയപ്രകാശ്,കെ.കെ.കൃഷ്ണകുമാർ,എസ്.ജയപ്രകാശ്,സി.ഒ.എബ്രഹാം,റെജി മേച്ചേരി,കെ.കെ.ഷാജി, വിജയമ്മ ബാബു,എം.ജെ.ജോർജ്ജ്,എം.ആർ.ഷാജി,എം.ടി.അനിൽകുമാർ, അഡ്വ.ശ്രീകാന്ത് സോമൻ,എ.എം.സോമൻ, രമണി മോഹൻദാസ്,രാഗിണി ഗോപി,ലയ ചന്ദ്രൻ,മോനു ഹരിദാസ്, അഡ്വ.ആദർശ് രഞ്ജൻ,അനിത സുഭാഷ്,ജോൺ ജോസഫ്,രാജേഷ് കാച്ഛാണി, തുടങ്ങിയവർ സംസാരിച്ചു.
أحدث أقدم