കുമളി: ഇടുക്കിയിലെ കുമളി അതിർത്തിയിലുള്ള മോട്ടോർ വാഹന വകുപ്പ് ചെക്ക് പോസ്റ്റിൽ കണക്കിൽ പെടാത്ത പണം കണ്ടെത്തി. വിജിലൻസ് നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എഎംവിഐ മദ്യപിച്ചാണ് ജോലി ചെയ്തിരുന്നതെന്നും കണ്ടെത്തി. തമിഴ്നാട്ടിൽ നിന്നുള്ള അയ്യപ്പ ഭക്തരുടെ വാഹനത്തിൽ നിന്ന് കൈക്കൂലി ഈടാക്കുന്നുവെന്ന വിവരത്തെ തുടർന്നായിരുന്നു പരിശോധന. പെർമിറ്റിൽ സീൽ വയ്ക്കുന്നതിനാണ് പണം ഇടാക്കുന്നത്. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എഎംവിഐ കെ.ജി. മനോജ്, ഓഫീസ് അസിസ്റ്റന്റ് ഹരികൃഷ്ണൻ എന്നിവർക്കെതിരെ വകുപ്പുതല നടപടിക്ക് റിപ്പോർട്ട് നൽകും. വാഹനത്തിന്റെ ഡ്രൈവറുടെ വേഷത്തിൽ എത്തിയ വിജിലൻസ് ഉദ്യോഗസ്‌ഥാനിൽ നിന്ന് ഇവർ 1000 രൂപ കൈക്കൂലി വാങ്ങിയതോടെയാണ് പിടി വീണത്.
കുമളി എംവിഡി ചെക്ക് പോസ്റ്റിൽ കൈക്കൂലി വാങ്ങുന്നത് കൈയ്യോടെ പൊക്കി വിജിലൻസ്.
Jowan Madhumala
0