കല്യാണവീട്ടിൽ സംഭാവന കിട്ടിയ പണം കവറുകൾ ഉൾപ്പെടെ കവർന്ന പ്രതി അറസ്റ്റിൽ

കൊയിലാണ്ടി: കല്യാണവീട്ടിലെ പണപ്പെട്ടി കവർന്ന സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആനക്കുളം  അതുൽ (27) ആണ് അറസ്റ്റിലായത്. ഡിസംബർ 29ന് പുലർച്ചെ മൂന്നു മണിയോടെയാണ് മുചുകുന്ന് കിള്ളവയൽ ജയേഷിന്റെ വീട്ടിൽ മോഷണം നടന്നത്.

ജയേഷിന്റെ കല്യാണ പാർട്ടിക്കെത്തിയവർ നൽകിയ പണമടങ്ങിയ കവറിട്ട പെട്ടിയാണ് നഷ്ടപ്പെട്ടത്. സി.ഐ എൻ. സുനിൽ കുമാർ, എസ്.ഐമാരായ എം.എൻ. അനൂപ്, അരവിന്ദ്, എ.എസ്.ഐ രമേശൻ, സി.പി.ഒ ഗംഗേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

അഞ്ഞൂറോളം കവറുകൾ ചാക്കിൽ കെട്ടിയ നിലയിൽ സമീപത്തെ ഇടവഴിയിൽനിന്ന് ലഭിച്ചിരുന്നു. ഈ കവറുകളിലെ പണം നഷ്ടമായിരുന്നില്ല. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പുനടത്തി. പറമ്പിൽ കുഴിച്ചിട്ട നിലയിൽ 45,000ത്തോളം രൂപ കണ്ടെത്തി.


أحدث أقدم