മലയാളി സൈനികനെ ജോലി സ്ഥലത്തു വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി

 പത്തനംതിട്ട : മലയാളി സൈനികനെ പഞ്ചാബിൽ ജോലി സ്ഥലത്തു വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി.

 മലയാലപ്പുഴ പത്തിശേരി സൂരജ് ഭവനം സുജിത്താണ് (33) മരിച്ചത്. ഇന്നലെ രാവിലെ പഞ്ചാബിലെ ഭട്ടിൻഡയിൽലെ ഡ്യൂട്ടി സ്ഥലത്ത് സുജിത്തിനെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

 സിഗ്നൽ റെജിമെന്റിലായിരുന്നു ജോലി. ബന്ധുക്കൾ ഇന്നലെ വൈകിട്ട് പഞ്ചാബിലേക്കു തിരിച്ചു. 

മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. ഭാര്യ. രാജി. മകൻ. അശ്വയ് കൃഷ്ണ.

أحدث أقدم