എം.എം.മണി എംഎല്‍എയുടെ വാഹനം തടഞ്ഞുനിര്‍ത്തി തെറിവിളിച്ചെന്ന പരാതിയില്‍ യുവാവിനെതിരേ കേസെടുത്തു. ഇടുക്കി രാജാക്കാട്ടാണു സംഭവം. കുഞ്ചിത്തണ്ണി സ്വദേശി മാട്ടയില്‍ അരുണ്‍ ആണ് എംഎം മണിയെ അസഭ്യം പറഞ്ഞത്.
എംഎല്‍എയുടെ വാഹനം അരുണിന്റെ വാഹനത്തെ മറികടന്നു പോയതാണ് പ്രകോപനമായത്. തുടര്‍ന്ന് വാഹനം തടഞ്ഞു നിര്‍ത്തി അരുണ്‍, എം.എം.മണിക്കു നേരെ അസഭ്യവര്‍ഷം നടത്തുകയായിരുന്നു. എംഎല്‍എയുടെ ഗണ്‍മാന്റെ പരാതിയിലാണ് രാജാക്കാട് പോലീസ് കേസെടുത്തത്. സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം സംഭവം ചര്‍ച്ചയായിട്ടുണ്ട്.