പാലക്കാട്: കെഎസ്ഇബി ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് സര്‍ക്കിള്‍ ഓഫീസിലെ ജീവനക്കാരനായ മുഹമ്മദലിയെയാണ് ഓഫീസിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. പുതുപ്പള്ളി സ്വദേശിയാണ് മരിച്ച മുഹമ്മദലി. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കെഎസ്ഇബിയില്‍ ലെെന്മാനായി ജോലി ചെയ്ത് വരികയാണ്. ഇന്ന് പുലര്‍ച്ചെ ഷിഫ്റ്റിലുള്ള ജീവനക്കാരന് ഓഫീസിലെത്തിയപ്പോഴാണ് മുഹമ്മദലി ബോധരഹിതനായി കിടക്കുന്നത് കണ്ടത്. മുഹമ്മദലി രാത്രി ഡ്യൂട്ടിക്ക് കയറിയതായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്. മൃതദേഹം ജില്ലാ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിനായി കൊണ്ടുപോയി.
കെഎസ്ഇബി ജീവനക്കാരനെ ഓഫീസിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Jowan Madhumala
0
Tags
Top Stories