കറുകച്ചാൽ: സ്കൂൾ വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ മധ്യവയസ്‌കനെ പോലീസ് അറസ്റ്റ് ചെയ്തു. കറുകച്ചാല്‍ തൃക്കോയിക്കല്‍ ഭാഗത്ത് പാത്തിക്കല്‍ വീട്ടില്‍ വര്‍ഗീസ് പി.എം (67) എന്നയാളെയാണ് കറുകച്ചാല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ കഴിഞ്ഞ ദിവസം രാവിലെ ട്യൂഷനുപോയ വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. വിദ്യാര്‍ത്ഥിയുടെ പരാതിയെ തുടര്‍ന്ന് കറുകച്ചാല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു ഇയാളെ പിടികൂടുകയുമായിരുന്നു.
കറുകച്ചാല്‍സ്റ്റേഷന്‍ എസ്.എച്ച്.ഓ ഋഷികേശന്‍ നായര്‍,എസ്.ഐ അനില്‍കുമാര്‍,എ.എസ്.ഐ റെജി ജോണ്‍, സി.പി.ഓ ജയമോന്‍ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.