തിരുവനന്തപുരം : ടൈറ്റാനിയം തട്ടിപ്പുക്കേസിലെ മുഖ്യപ്രതി അന്വേഷണ സംഘത്തിന്റെ പിടിയില്‍. ശ്യാംലാല്‍ ആണ് പിടിയിലായത്. പ്രത്യേക അന്വേഷണ സംഘം ഇന്ന് പുലര്‍ച്ചെയാണ് ശ്യാംലാലിനെ പിടികൂടിയത്.
ശ്യാം ലാലിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. ഉദ്യോഗാര്‍ഥികളെ ടൈറ്റാനിയത്തില്‍ അഭിമുഖത്തിനായി എത്തിച്ചത് ശ്യാംലാല്‍ ആണ്. ടൈറ്റാനിയം ജോലി തട്ടിപ്പുമായി രജിസ്റ്റര്‍ ചെയ്ത 14 കേസിലും പ്രതിയാണ് ശ്യാംലാല്‍.
കഴിഞ്ഞ ദിവസം തട്ടിപ്പിന്റെ മുഖ്യ സൂത്രധാരനായ കമ്പനി ലീഗല്‍ ഡിജിഎം ശശികുമാരന്‍ തമ്പി ഉള്‍പ്പെടെയുള്ള നാല് പേര്‍ക്കൊപ്പം ശ്യാംലാലും മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹര്‍ജി കോടതി ജനുവരി അഞ്ചിലേക്ക് മാറ്റി.
പ്രതികളെ പിടികൂടാന്‍ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുന്ന സാധ്യതയും പൊലീസ് പരിഗണിച്ചിരുന്നു.