രണ്ടുവയസ്സുകാരി പയർമണി വാരി വായിലിട്ടു; തൊണ്ടയിൽ കുരുങ്ങി ദാരുണാന്ത്യം

 തൊടുപുഴ: പയർമണി തൊണ്ടയിൽ കുരുങ്ങി രണ്ടുവയസ്സുകാരിക്ക് ദാരുണാന്ത്യം. അടിമാലി തോക്കുപാറ പുത്തൻപുരക്കൽ രഞ്ജിത് -ഗീതു ദമ്പതികളുടെ മകൾ റിതികയാണ് മരിച്ചത്.

വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. മുളപ്പിക്കാനായി ടിന്നിൽ സൂക്ഷിച്ചിരുന്ന പയർ മണികൾ വാരി വായിലിടുകയായിരുന്നു കുഞ്ഞ്.

 അസ്വസ്ഥത പ്രകടിപ്പിച്ച ഉടൻ കുട്ടിയെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


أحدث أقدم