റബർവില റിക്കാർഡ് തകർച്ചയിൽ: കൈയൊഴിഞ്ഞ് ഭരണകൂടങ്ങൾ എങ്ങനെ ജീവിതം മുന്നോട്ട് എന്നറിയാതെ പകച്ചു റബ്ബർ കർഷകർ




കോട്ടയം  :​ ക​​ഴി​​ഞ്ഞ അ​​ഞ്ച് വ​​ർ​​ഷ​​ത്തി​​നി​​ടെ വി​​ല കു​​റ​​ഞ്ഞ ഉ​​ത്പ​​ന്ന​​ങ്ങ​​ളി​​ലൊ​​ന്നാ​​യി റ​​ബ​​ർ മാ​​റി​​ക​​ഴി​​ഞ്ഞു. ഇ​​തോ​​ടെ ക​​ർ​​ഷ​​ക​​രു​​ടെ ജീ​​വി​​ത​​വും താ​​റു​​മാ​​റാ​​യി. മൂ​​ന്നു വ​​ർ​​ഷ​​ത്തെ ഏ​​റ്റ​​വും കു​​റ​​ഞ്ഞ നി​​ര​​ക്കി​​ലേ​​ക്കു റ​​ബ​​ർ വി​​ല കൂ​​പ്പു കു​​ത്തി​​യ​​തോ​​ടെ ക​​ർ​​ഷ​​ക​​ർ ദു​​രി​​ത​​പ്പെ​​ടു​​ക​​യാ​​ണ്. നി​​ത്യോ​​പ​​യോ​​ഗ സാ​​ധ​​ന​​ങ്ങ​​ളു​​ടെ വി​​ല മൂ​​ന്നും നാ​​ലും ഇ​​ര​​ട്ടി​​യാ​​യ​​തോ​​ടെ നി​​ത്യ​ചെ​​ല​​വി​​നു​​പോ​​ലും ക​​ർ​​ഷ​​ക​​ർ ബു​​ദ്ധി​​മു​​ട്ടു​​ക​​യാ​​ണ്.
ക​​ർ​​ഷ​​ക​​രെ സം​​ര​​ക്ഷി​​ക്കേ​​ണ്ട കേ​​ന്ദ്ര, സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രു​​ക​​ൾ പി​​ന്നാ​​ക്കം പോ​​യ​​തും ക​​ർ​​ഷ​​ക പാ​​ർ​​ട്ടി​​ക​​ൾ പോ​​ലും ക​​ർ​​ഷ​​ക​​രെ മ​​റ​​ന്ന​​തും ക​​ർ​​ഷ​​ക​​ർ​​ക്ക് ദു​​രി​​തം പൂ​​ർ​​ണ​​മാ​​ക്കി. അനുകൂലമായ തീരുമാനങ്ങൾ എടുക്കാതെ കേ​​ന്ദ്ര​​വും വി​​ല​​സ്ഥി​​ര​​ത പ​​ദ്ധ​​തി​​ വേഗത്തിലാക്കാതെ സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രും നീ​​ങ്ങു​​ന്ന​​ത് ക​​ർ​​ഷ​​ക​​ർ കൃ​​ഷി ഉ​​പേ​​ക്ഷി​​ക്കു​​വാ​​ൻ നി​​ർ​​ബ​​ന്ധി​​ത​​രാ​​ക്കി​​യി​​രി​​ക്കു​​യാ​​ണ്. ഏ​​റെ​​പേ​​രും മ​​റ്റു​​കൃ​​ഷി​​യി​​ലേ​​ക്കു മാ​​റി.
ഈ​​വ​​ർ​​ഷ​​മാ​​ദ്യം കി​​ലോ​​യ്ക്ക് 176 രൂ​​പ​​യാ​​യി​​രു​​ന്ന വി​​ല ക​​ഴി​​ഞ്ഞ​​ദി​​വ​​സ​​ങ്ങ​​ളി​​ൽ 130 രൂ​​പ നി​​ല​​വാ​​ര​​ത്തി​​ലേ​​ക്കു കൂ​​പ്പു​​കു​​ത്തി​​യ​​താ​​ണു ക​​ർ​​ഷ​​ക​​രെ വേ​​ദ​​നി​​പ്പി​​ച്ച​​ത്. ഉ​​ത്പാ​​ദ​​നം ഉ​​യ​​ർ​​ന്ന് വ​​രു​​മാ​​നം ഇ​​ര​​ട്ടി​​യാ​​കേ​​ണ്ട സ​​മ​​യ​​ത്താ​​ണ് ഈ ​​വി​​ല​​ത്ത​​ക​​ർ​​ച്ച. റ​​ബ​​ർ​​വി​​ല മൂ​​ന്നു വ​​ർ​​ഷ​​ത്തി​​നി​​ട​​യി​​ലെ ഏ​​റ്റ​​വും താ​​ഴ്ച​​യി​​ലേ​​ക്കു വീ​​ണു. ഈ ​​മാ​​സം ഇ​​തു​​വ​​രെ ആ​​റു രൂ​​പ ഇ​​ടി​​ഞ്ഞു.
പു​​ല​​ർ​​ച്ചെ ത​​ണു​​പ്പു​​ള്ള അ​​നു​​കൂ​​ല കാ​​ലാ​​വ​​സ്ഥ​​യി​​ൽ സം​​സ്ഥാ​​ന​​ത്ത് 30 ശ​​ത​​മാ​​ന​​ത്തി​​നു മു​​ക​​ളി​​ൽ ഉ​​ത്പാ​​ദ​​നം കൂ​​ടി​​യി​​ട്ടു​​ണ്ട്. ആ​​ഗോ​​ള​​മാ​​ന്ദ്യ​​ത്തി​​ൽ​​പ്പെ​​ട്ട് ഡി​​മാ​​ൻ​​ഡ് കു​​റ​​ഞ്ഞ​​തോ​​ടെ വി​​ല​​യി​​ടി​​ഞ്ഞു. വി​​പ​​ണി നി​​യ​​ന്ത്രി​​ക്കു​​ന്ന ചെ​​റു​​തും വ​​ലു​​തു​​മാ​​യ ട​​യ​​ർ ക​​ന്പ​​നി​​ക​​ൾ വി​​ട്ടു​​നി​​ന്നും വി​​ല കു​​റ​​ച്ചു​​വാ​​ങ്ങി​​യും വി​​ല​​യി​​ടി​​ക്കു​​ക​​യാ​​ണ്.
ചെ​​റു​​കി​​ട ക​​ർ​​ഷ​​ക​​ർ ഉ​​ത്പാ​​ദി​​പ്പി​​ക്കു​​ന്ന ആ​​ർ​​എ​​സ്എ​​സ് - 5 ഗ്രേ​​ഡ് റ​​ബ​​ർ ഷീ​​റ്റ് വി​​ല ഇ​​ന്ന​​ലെ കി​​ലോ​​യ്ക്ക് 127 രൂ​​പ​​യാ​​യി​​രു​​ന്നു. ആ​​ർ​​എ​​സ്എ​​സ് - 4ന് 131 ​​രൂ​​പ​​യും. ഇ​​തി​​ലും താ​​ഴ്ന്ന വി​​ല​​യി​​ൽ ക​​ച്ച​​വ​​ടം ന​​ട​​ന്ന സ്ഥ​​ല​​ങ്ങ​​ളു​​മു​​ണ്ട്. ഒ​​ട്ടു​​പാ​​ൽ വി​​ല 70 രൂ​​പ. ഇ​​നി​​യും വി​​ല താ​​ഴു​​മെ​​ന്ന സൂ​​ച​​നയാണു ന​​ൽ​​കു​​ന്ന​​ത്.

കോ​​വി​​ഡ് കാ​​ല​​ത്ത് 132 രൂ​​പ​​യി​​ലേ​​ക്ക് ഇ​​ടി​​ഞ്ഞ വി​​ല 2021 ഓ​​ഗ​​സ്റ്റി​​ൽ 180 രൂ​​പ​​യി​​ലെ​​ത്തി​​യി​​രു​​ന്നു. എ​​ട്ടു​​വ​​ർ​​ഷ​​ത്തി​​നി​​ട​​യി​​ലെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന വി​​ല​​യാ​​യി​​രു​​ന്നു 2021ലേ​​ത്. ട​​യ​​ർ വ്യ​​വ​​സാ​​യി​​ക​​ൾ വി​​പ​​ണി​​യി​​ൽ​​നി​​ന്നു വി​​ട്ടു​​നി​​ന്നു വി​​ല​​യി​​ടി​​ക്കു​​ക​​യാ​​ണെ​​ന്ന ആ​​രോ​​പ​​ണം ശ​​ക്ത​​മാ​​ണ്. അ​​ന്താ​​രാ​​ഷ്‌ട്ര ​​വി​​പ​​ണി​​യി​​ൽ​​നി​​ന്നും ചൈ​​ന റ​​ബ​​ർ എ​​ടു​​ക്കാ​​ത്ത​​തും ആ​​ഫ്രി​​ക്ക​​ൻ രാ​​ജ്യ​​ങ്ങ​​ളി​​ലെ അ​​ധി​​ക ച​​ര​​ക്ക് കെ​​ട്ടി​​ക്കി​​ട​​ക്കു​​ന്ന​​തും വി​​ല​​യി​​ടി​​വി​​ന് ഇ​​ട​​യാ​​ക്കു​​ന്നു.

📌ഉ​​ത്പാ​​ദ​​ന​​ന ചെ​​ല​​വ് ഉ​​യ​​ർ​​ന്നു 

ഒ​​രു​​മ​​രം ടാ​​പ്പിം​​ഗ് ന​​ട​​ത്തു​​ന്ന​​തി​​ന് മു​​ന്പ് 60 പൈ​​സ​​യാ​​യി​​രു​​ന്ന​​പ്പോ​​ൾ ഇ​​പ്പോ​​ൾ ര​ണ്ടു ​രൂ​പ​​യാ​​യി ഉ​​യ​​ർ​​ന്നു. ടാ​​പ്പിം​​ഗ് തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ ക്ഷാ​​മ​​വും രൂ​​ക്ഷ​​മാ​​ണ്. ആ​​സി​​ഡ് വി​​ല​​യും ഉ​​യ​​ർ​​ന്നു.
ഇ​​ത് ഒ​​രു കി​​ലോ ഷീ​​റ്റ് ത​​യാ​​റാ​​ക്കു​​ന്പോ​​ൾ ഒ​​രു രൂ​​പ​​യു​​ടെ വ​​ർ​​ധ​​നയുണ്ടാ​​യി. ഒ​​രു കെ​​ട്ട് ചി​​ല്ലി​​ന് എ​​ട്ടു രൂ​​പ ഉ​​ണ്ടാ​​യി​​രു​​ന്ന​​ത് 32 രൂ​​പ​​യാ​​യി. 32 രൂ​​പ​​യാ​​യി​​രു​​ന്ന കെ​​ട്ടു​​ക​​ന്പി​​ക്ക് 130 രൂ​​പ​​യാ​​യും ഉ​​യ​​ർ​​ന്നു. വി​​ല ഇ​ടി​ഞ്ഞതോടെ റബർ ​പ്രോ​​സ​​സിം​​ഗ് യൂ​​ണി​​റ്റു​​ക​​ളും ത​​ക​​ർ​​ച്ച​​യി​​ലാ​​ണ്. പാ​​ൽ ശേ​​ഖ​​രി​​ച്ച് ഷീ​​റ്റാ​​ക്കി മാ​​റ്റാ​​ൻ കി​​ലോ​​യ്ക്ക് 17 രൂ​​പ വ​​രെ​​യാ​​ണ് ചെ​​ല​​വ്.
വി​​ല​​യി​​ടി​​വി​​ൽ ഇ​​ത്ത​​രം യൂ​​ണി​​റ്റു​​ക​​ൾ​​ക്ക് പ്ര​​വ​​ർ​​ത്തി​​ക്കാ​​ൻ ക​​ഴി​​യു​​ന്നി​​ല്ല. ചെ​​ല​​വ് വ​​ർ​​ധി​​ക്കു​​ക​​യും വ​​രു​​മാ​​നം ഇ​​ടി​​യു​​ക​​യും ചെ​​യ്യു​​ന്ന​​തി​​നാ​​ൽ കൃ​​ഷി ഉ​​പേ​​ക്ഷി​​ക്കു​​ന്ന​​വ​​രു​​ടെ എ​​ണ്ണ​​വും വ​​ർ​​ധി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്.
أحدث أقدم