ദലൈ ലാമയുടെ പ്രസംഗവേദിക്ക് സമീപം ചൈനീസ് ചാരവനിത അറസ്റ്റില്‍.


ചൈനീസ് ചാരയെന്ന് സംശയിക്കുന്ന വനിതയെ ബിഹാറില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തു. ദലൈലാമയുടെ ചടങ്ങ് നടക്കാനിരിക്കെ ബിഹാറിലെ ഗയയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട വനിതയെയാണ് കസ്റ്റഡിയിലെടുത്തത്. യുവതിയെ ബിഹാര്‍ പോലീസും കേന്ദ്ര ഏജന്‍സികളും ചോദ്യം ചെയ്യുകയാണ്.
യുവതിയെ നാട് കടത്തിയേക്കുമെന്നാണ് വിവരം. ബിഹാറിലെ ബുദ്ധിസ്റ്റ് ക്ഷേത്രത്തിലേക്ക് ഒരുമാസത്തെ സന്ദര്‍ശനത്തിന് വേണ്ടിയാണ് ദലൈലാമ എത്തിയത്. ഇന്നലെ രാവിലെ ചൈനീസ് ചാരയെന്ന് സംശയിക്കുന്ന യുവതിയുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടിരുന്നു.
أحدث أقدم