അടിച്ച്പാമ്പായി ബാറിൽ ഡിവൈഎഫ്ഐ പ്രവർത്തകരുടെ തമ്മിലടി ,കേസ് എടുത്ത് പോലീസ് സംഭവം ഇന്നലെ അർധരാത്രിയിൽ


തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ ഡി വൈ എഫ് ഐ പ്രവർത്തകരുടെ കൂട്ടത്തല്ലിൽ പൊലീസ് കേസെടുത്തു. വധശ്രമത്തിന് കന്റോൺമെന്‍റ് പൊലീസാണ് കേസെടുത്തത്. ബാറിനുള്ളിലെ തല്ലിൽ കണ്ടാൽ അറിയാവുന്ന ആറു പേർക്കെതിരെ തമ്പാനൂർ പൊലീസും മറ്റൊരു കേസെടുത്തിട്ടുണ്ട്. കേസ് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികം വൈകാതെ പുറത്തുവരുമെന്നാണ് വ്യക്തമാകുന്നത്. ഇന്നലെ അർധ രാത്രിയായിരുന്നു തിരുവനന്തപുരത്ത് ആശുപത്രികളിലടക്കം 4 പൊലീസ് സ്റ്റേഷൻ പരിധികളിലായി ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ കൂട്ടത്തല്ല് നടന്നത്. സംഘം ചേര്‍ന്നുള്ള ആക്രമണത്തിൽ അഞ്ച് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റു. തല്ല് കിട്ടിയ ഒരു വിഭാഗം പ്രവർത്തകർ തമ്പാനൂര്‍ പൊലീസ് സ്റ്റേഷനിലും മെഡിക്കൽ കോളേജ് സ്റ്റേഷനിലും മറുവിഭാഗം കന്‍റോൺമെന്‍റ് സ്റ്റേഷനിലും പരാതി നൽകിയിരുന്നു. ഈ പരാതികളുടെ തുടർച്ചയായാണ് ഇപ്പോൾ പൊലീസ് വധശ്രമത്തിനടക്കം കേസെടുത്തത്.
أحدث أقدم