ചന്ദ്രബാബു നായിഡുവിന്റെ റോഡ് ഷോയ്ക്കിടെ സംരക്ഷണഭിത്തി തകര്‍ന്നു; എട്ടുപേര്‍ കാനയില്‍ വീണുമരിച്ചു

 ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ റോഡ് ഷോയ്ക്കിടെ, തിക്കിലും തിരക്കിലും പെട്ട് സ്ത്രീ ഉള്‍പ്പെടെ എട്ടുപേര്‍ മരിച്ചു. 

പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ ചന്ദ്രബാബു നായിഡുവിനെ കാണാന്‍ ആള്‍ക്കൂട്ടം തടിച്ചുകൂടിയ സമയത്ത് സംരക്ഷണഭിത്തി തകര്‍ന്ന് കാനയില്‍ വീണാണ് ആളപായം ഉണ്ടായതെന്ന് പൊലീസ് പറയുന്നു.

നെല്ലൂര്‍ ജില്ലയിലെ കണ്ടുകൂര്‍ നഗരത്തില്‍ ഇന്നലെ വൈകീട്ടാണ് സംഭവം. പരിപാടിയില്‍ പങ്കെടുക്കാന്‍ തെലുങ്കുദേശം പാര്‍ട്ടി നേതാവായ ചന്ദ്രബാബു നായിഡു എത്തിയ സമയത്ത്, അദ്ദേഹത്തെ കാണാന്‍ ആളുകള്‍ തടിച്ചുകൂടിയ നേരത്താണ് അപകടം ഉണ്ടായത്. സിമന്റിന്റെ സംരക്ഷണഭിത്തി തകര്‍ന്ന് ആളുകള്‍ കാനയില്‍ വീഴുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.

സംഭവത്തെ തുടര്‍ന്ന് ചന്ദ്രബാബു നായിഡു പരിപാടി റദ്ദാക്കി. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് പത്തുലക്ഷം രൂപ വീതം ചന്ദ്രബാബു നായിഡു നഷ്ടപരിഹാരം പ്രഖ്യാപിച്ചു.


أحدث أقدم