പത്തനംതിട്ട: കാൽനടയായി ശബരിമലയിലേക്ക് യാത്രതിരിച്ച സംഘത്തിലെ ഒരാൾ പത്തനംതിട്ട കൈപട്ടൂർ അമ്മൻകോവിലിലെ കടവിൽ കുളിക്കുന്നതിനിടെ മുങ്ങി മരിച്ചു.ഭരതന്നൂർ ലെനിൻകുന്ന് സ്വദേശി മണിക്കുട്ടനാണ് ദാരുണാന്ത്യം.
അഞ്ചുപേരടങ്ങുന്ന അയ്യപ്പന്മാരുടെ സംഘം ഞായറാഴ്ചയാണ് കാൽനടയായി ഭാരതന്നൂരിൽ നിന്നും ശബരിമലയിലേക്ക് യാത്ര തിരിച്ചത്. മൃതദേഹം പത്തനംതിട്ട ആശുപത്രിയിൽ.