ലണ്ടൻ: യുകെയിൽ കൊറോണ വ്യാപനം വീണ്ടും ആശങ്ക പടർത്തുന്നു. ഒരാഴ്ചയ്‌ക്കിടെ പത്ത് ലക്ഷത്തോളം പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്*
കഴിഞ്ഞ വർഷത്തേതിന് സമാനമായ ശൈത്യ തരംഗമാണോ ഇത് എന്ന കാര്യത്തിൽ ആശങ്ക പടരുകയാണ്.
ഒരാഴ്ചയ്‌ക്കിടെ യുകെയിലെ കൊറോണ കേസുകളിൽ 6 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഒരാഴ്ചയ്‌ക്കിടെ 9,72,400 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഒക്ടോബർ 17ന് ശേഷമുള്ള ഏറ്റവും വലിയ വർദ്ധനവാണ് ഇതെന്ന് ബ്രിട്ടീഷ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പുതിയ രോഗികളിൽ ഭൂരിപക്ഷം പേർക്കും ജലദോഷ സമാനമായ ലക്ഷണങ്ങളാണ് ഉള്ളത്. നിലവിൽ ആരോഗ്യ മേഖലയിൽ പ്രതിസന്ധിയില്ലെന്നും, സാഹചര്യം കൃത്യമായി നേരിടാൻ അടിയന്തര സംവിധാനങ്ങൾ സജ്ജമാണെന്നും ആശുപത്രികൾ അറിയിച്ചു.
ശൈത്യകാലത്ത് ജനങ്ങൾ കഴിവതും വീടുകൾക്കുള്ളിൽ തന്നെ തുടരുന്നതിനാൽ സാമൂഹിക വ്യാപന ഭീഷണിയില്ല. എന്നാൽ കുടുംബാംഗങ്ങൾക്ക് പരസ്പരം രോഗങ്ങൾ ബാധിക്കാനുള്ള സാദ്ധ്യത കൂടുതലാണ്. തണുത്ത കാലാവസ്ഥ രോഗങ്ങൾ ബാധിക്കാൻ ഏറെ സാദ്ധ്യതകൾ വർദ്ധിപ്പിക്കുമെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.