കുടുംബ വീട്ടില്‍ അവധിക്കാലം ആഘോഷിക്കാനെത്തിയ പതിനേഴുകാരി കുളത്തില്‍ മുങ്ങി മരിച്ചു

വയനാട് തൃശ്ശിലേരി സ്വദേശിയായ അനുപ്രിയയാണ് മരിച്ചത്. തമിഴ്നാട് എരുമാടിലുള്ള തറവാട് വീടിന് സമീപത്തെ കുളത്തിൽ വെച്ചാണ് അപകടമുണ്ടായത്. കുളിക്കാനിറങ്ങിയപ്പോള്‍ മുങ്ങിത്താഴുകയായിരുന്നു.

ഉടന്‍ തന്നെ കൂടെയുണ്ടായിരുന്ന ബന്ധുക്കള്‍ അനുവിനെ രക്ഷപ്പെടുത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു. നാട്ടിലെത്തിച്ച അനുപ്രിയയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാളെ മാനന്തവാടി അമലോത്ഭവ ദേവാലയ സെമിത്തേരിയില്‍ സംസ്‌കരിക്കും. പിതാവ്: പ്രജി, മാതാവ്: സിന്ധു, ഏക സഹോദരന്‍ ഷെയിന്‍ ബേസില്‍.
أحدث أقدم