തൃശൂർ : തേനീച്ചക്കുത്തേറ്റ് വയോധികൻ മരിച്ചു.
തൃശ്ശൂർ അവണൂർ സ്വദേശി മച്ചിങ്ങൽ മണിയൻ നായരാണ് മരിച്ചത്.
തേനീച്ചകളുടെ കീത്തേറ്റ മണിയനെ തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
വെട്ടുകാടിലെ കണ്ണൻ നമ്പിയത്ത് എന്നയാളുടെ വീട്ടിൽ നിന്നുമാണ് തേനീച്ചയുടെ കുത്തേറ്റത്. ഒരു
മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു മണിയൻ നായർ.
ഇദ്ദേഹത്തിന്റെ ഭാര്യ ശാരദയ്ക്കും, വർക്ക് ഷോപ്പ് ജീവനക്കാരൻ രാജുവിനും മറ്റു അഞ്ചു പേർക്കും തേനീച്ചയുടെ കുത്തേറ്റിരുന്നു. ഇവരെയും തൃശ്ശൂർ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.