കുമരകത്ത് കുളിക്കാനിറങ്ങിയ വയോധികൻ കാൽ വഴുതി പുഴയിൽ വീണ് മരിച്ചു


കോട്ടയം: കുളിക്കാനിറങ്ങിയ വയോധികൻ മുങ്ങി മരിച്ചു. കുമരകം ചെങ്ങളം കളത്ത്‌ കടവിലാണ് അപകടം. കുളിക്കാൻ ഇറങ്ങിയ തങ്കപ്പൻ(84) കാൽ വഴുതി പുഴയിലേക്ക് വീഴുകയായിരുന്നു. തങ്കപ്പനെ കാണാതായതിനെ തുടർന്ന് അന്വേഷിച്ചപ്പോളാണ് പുഴയിൽ വീണത് അറിഞ്ഞത്. കോട്ടയം ഫയർ ഫോഴ്സ് എത്തി മൃതദേഹം കരയ്ക്കെത്തിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.
أحدث أقدم