കാഞ്ഞിരപ്പള്ളിയിൽ മധ്യവയസ്കന് നടുറോഡിൽ കഞ്ചാവ് സംഘത്തിന്റെ മ‍ര്‍ദ്ദനം.. ദൃശ്യങ്ങൾ അക്രമികൾ തന്നെ റീൽസ് വീഡിയോ ആയി പ്രചരിപ്പിച്ചു പോലീസ് അന്വേഷണം ഊർജ്ജിതമാക്കി


കോട്ടയം : കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ നടുറോഡിൽ മധ്യവയസ്കന് കഞ്ചാവ് സംഘത്തിന്റെ മ‍ര്‍ദ്ദനം. കൂവപ്പള്ളി സ്വദേശി ജോബിക്കാണ് അക്രമി സംഘത്തിന്റെ മര്‍ദ്ദനമേറ്റത്. ക്രിസ്മസിന്റെ തലേ ദിവസം രാത്രിയോടെയായിരുന്നു സംഭവം. മർദ്ദന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ അക്രമികൾ ഇത് നവമാധ്യമങ്ങളിൽ റീൽസ് വീഡിയോയായും പ്രചരിപ്പിച്ചു. ക്രിസ്മസ് തലേന്നായിരുന്നു ലഹരിമരുന്നിന് അടിമയായ യുവാക്കളുടെ സംഘം ജോബിയെ മർദ്ദിച്ചത്. പരുക്കേറ്റ ജോബി കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
أحدث أقدم