എരുമേലി : പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. വെച്ചൂച്ചിറ നവോദയ ജംഗ്ഷന്‍ ഭാഗത്ത് അരുവിക്കല്‍ വീട്ടില്‍ പ്രസാദ് (59) ആണ് അറസ്റ്റിലായത്. ഇയാള്‍ കഴിഞ്ഞദിവസം മുക്കൂട്ടുതറ ജംഗ്ഷനില്‍ ശബരിമല സ്‌പെഷ്യല്‍ ഡ്യൂട്ടി ചെയ്തു വന്നിരുന്ന പോലീസ് ഉദ്യോഗസ്ഥനെയാണ് ആക്രമിച്ചത്. പ്രസാദ് റോഡിന്റെ മധ്യത്തില്‍ വാഹനം തടഞ്ഞു നിര്‍ത്താന്‍ ശ്രമിക്കുകയുണ്ടായി. ഇത് കണ്ട പോലീസ് ഉദ്യോഗസ്ഥന്‍ റോഡില്‍നിന്ന് മാറാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഉദ്യോഗസ്ഥനെ ചീത്ത വിളിക്കുകയും, കടിച്ചു പരിക്കേല്‍പ്പിക്കുകയും,യൂണിഫോം വലിച്ച് കീറുകയും ചെയ്തു. വിവരമറിഞ്ഞ് എത്തിയ എരുമേലി സ്റ്റേഷന്‍ എസ്.എച്ച്. ഓ അനില്‍കുമാര്‍ വി.വി, എസ്.ഐ ശാന്തി കെ ബാബു, എ.എസ്.ഐ മാരായ റിയാസുദീന്‍, അനില്‍കുമാര്‍,രാജേഷ്, സി.പി.ഓ സിജി കുട്ടപ്പന്‍ എന്നിവര്‍ ചേര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.
പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍.
Jowan Madhumala
0