രാജാക്കാട് : ബഫർ സോൺ പ്രശ്നത്തിൽ നാളെ വൻ പ്രതിഷേധം .
ഇടുക്കി ജില്ലയിൽ നില നിൽക്കുന്ന ബഫർ സോൺ പ്രശ്നത്തിൽ എസ് എൻ ഡി പി യുടെ നേതൃത്വത്തിൽ വൻ പ്രതിഷേധ സംഗമം നാളെ കട്ടപ്പനയിൽ നടക്കും.
ജനവാസ മേഖലയെ സോണിൽ നിന്നും ഒഴിവാക്കുക, നിർമ്മാണ നിരോധനം റദ്ദ് ചെയ്യുക , പട്ടയ പ്രശ്നത്തിലെ അപാകതകൾ പരിഹരിക്കുക, വനം വന്യജീവി സംരക്ഷണത്തിനൊപ്പം ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രക്ഷോഭം .
'യോഗ ജ്വാല' എന്ന പേരിലുള്ള പ്രതിഷേധ സംഗമത്തിൽ എസ് എൻ ഡി പി - രാജാക്കാട് യൂണിയനിൽ നിന്നും 1000 പ്രവർത്തകർ പങ്കെടുക്കുമെന്ന് പ്രസിഡന്റ് എം.ബി.ശ്രീകുമാർ , സെക്രട്ടറി കെ.എസ്. ലതീഷ് കുമാർ എന്നിവരറിയിച്ചു.