കൽക്കരി ഖനന അഴിമതി; ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ ഡപ്യൂട്ടി സെക്രട്ടറി സൗമ്യ ചൗരസ്യ അറസ്റ്റിൽ

 റാഞ്ചി : ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന്റെ ഡപ്യൂട്ടി സെക്രട്ടറി സൗമ്യ ചൗരസ്യ അറസ്റ്റിൽ. കൽക്കരി ഖനന അഴിമതിക്കേസിലാണ് സൗമ്യ ചൗരസ്യയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റു ചെയ്തത്.
 ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയതിനു ശേഷമായിരുന്നു അറസ്റ്റ്. 

കഴിഞ്ഞ രണ്ടു മാസമായി വിവിധ കേന്ദ്ര ഏജൻസികൾ സൗമ്യയെ ചോദ്യം ചെയ്തു വരികയായിരുന്നെന്നാണ് വിവരം. ഇവരുടെ വീട്ടിലും മറ്റും റെയ്ഡും നടത്തിയിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിയമം, 2002 പ്രകാരമാണ് ഇഡി റെയ്ഡം അറസ്റ്റും രേഖപ്പെടുത്തിയത്. 

ഛത്തീസ്ഗഡിൽനിന്ന് കൊണ്ടുപോകുന്ന ഓരോ ടൺ കൽക്കരിക്കും 25 രൂപ വീതം അധിക നികുതി അനധികൃതമായി ചുമത്തി പണം തട്ടിയെന്നാണ് കേസ്. സൗമ്യയ്ക്കു പുറമേ മുതിർന്ന ഉദ്യോഗസ്ഥരും ബിസിനസ്സുകാരും രാഷട്രീയക്കാരും ഇടനിലക്കാരും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. എന്നാല്‍ കേസ് രാഷ്ട്രീയപ്രേരിതമാണെന്നാണ് കോണ്‍ഗ്രസിന്‍റെ വിമർ‍ശനം.


أحدث أقدم