ക്രിസ്മസ് കരിദിനമായി ആചരിക്കും പോലീസുമായി ചർച്ചയ്ക്കില്ലെന്നും വൈദിക സമിതി.


എറണാകുളം സെന്‍റ് മേരീസ് കത്തീഡ്രൽ ബസലിക്കയിലെ പരിപാവനമായ അൾത്താര മറിച്ചിട്ടെന്നും പരിശുദ്ധമായ സ്ഥലം മ്ലേച്ചമായെന്നും വൈദിക സമിതി സെക്രട്ടറി കുര്യാക്കോസ് മുണ്ടാടൻ പറഞ്ഞു.

കുർബാന തർക്കം നടക്കുന്ന എറണാകുളം സെന്‍റ് മേരീസ് കത്തീഡ്രൽ ബസലിക്കയിലെ സംഘർഷത്തിനു പിന്നാലെയാണ് വൈദിക സമിതിയുടെ പ്രതികരണം.

ഇനി ബലി അർപ്പിക്കണമെങ്കിൽ പുനപ്രതിഷ്ഠ നടത്തണമെന്നും  ക്രിസ്തുവിൽ വിശ്വാസമില്ലാത്തവർ ആർക്കോ വേണ്ടി നടത്തിയ സംഘർഷമാണ്. ക്രമസമാധാന പ്രശ്നം ഉണ്ടായിട്ടും പൊലീസ് സഹകരിച്ചില്ലെന്നും പൊലീസുമായി ചർച്ചയ്ക്കില്ലെന്നും വൈദിക സമിതി സെക്രട്ടറി വ്യക്തമാക്കി.
أحدث أقدم