ചങ്ങനാശ്ശേരി : ബഫർ സോൺ വിഷയത്തിൽ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി എൻഎസ്എസ്.
ബഫര്‍ സോണിൻ്റെ പേരിൽ ജനങ്ങളെ കുടിയൊഴിപ്പിക്കേണ്ടി വന്നാൽ സര്‍ക്കാര്‍ വലിയ വില നൽകേണ്ടി വരുമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായര്‍ പ്രസ്താവനയിലൂടെ മുന്നറിയിപ്പ് നൽകി.
ബഫര്‍സോണുമായി ബന്ധപ്പെട്ട പ്രശ്നം നിലനിൽക്കുന്ന എല്ലാ പഞ്ചായത്തുകളിലും വിദഗ്ദ്ധരെ ഉൾപ്പെടുത്തി പ്രത്യേക സമിതികൾ രൂപീകരിക്കണം. സുപ്രീംകോടതിയിൽ നിന്നുള്ള സമയം നീട്ടി കിട്ടാൻ വേണ്ട നടപടി സ്വീകരിക്കണമെന്നും ജി.സുകുമാരൻ നായര്‍ പറഞ്ഞു.
ബഫര്‍ സോണുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്താൻ സര്‍ക്കാര്‍ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.