ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിനുള്ളിൽ മെഴുകുതിരി കത്തിച്ചുവച്ച് പ്രാർത്ഥന


തിരുവനന്തപുരം: ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിനുള്ളിൽ മെഴുകുതിരി കത്തിച്ചുവച്ച് അജ്ഞാതന്റെ പ്രാർത്ഥന. ഹിന്ദു ക്ഷേത്രങ്ങളിൽ മെഴുകുതിരി കത്തിക്കുന്ന പതിവില്ലാത്ത സാഹചര്യത്തിലാണ് ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ മെഴുകുതിരി കത്തിച്ചുവച്ച് പ്രാർത്ഥിച്ചതായി പരാതി ഉയർന്നിട്ടുള്ളത്. ക്ഷേത്രത്തിലെ തുലാഭാര മണ്ഡപത്തിൽ ദർശനത്തിനെത്തിയവരിൽ ചിലർ മെഴുകുതിരി കത്തിച്ചെന്നാണ് പരാതി.

അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിനുള്ളിലെ മെഴുകുതിരി കത്തിക്കൽ സുരക്ഷാവീഴ്ചയാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫീസർ നിർദ്ദേശം നൽകി.

ചെരാതിൻ്റെ മാതൃകയിലുള്ള മെഴുകുതിരിയാണ് ക്ഷേത്രത്തിൽ കത്തിച്ചതായി കണ്ടെത്തിയത്. മെഴുകുതിരി കത്തിച്ചത് ഇതര സംസ്ഥാന സ്വദേശികളാണെന്നാണ് പ്രാഥമിക നിഗമനം. ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ അന്യസംസ്ഥാനക്കാർ ആരെങ്കിലുമാകാം ഇതിന് പിന്നിലെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്
أحدث أقدم