കോഴിക്കോട്▪️കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സ്‌കാനിങ് സെന്ററിലെ തിരക്കിനെതുടര്‍ന്ന് ഏറെനേരം കാത്തിരുന്ന രോഗി മരിച്ചു. കുന്നത്തറ വടക്കേ തുളുമ്പത്ത് വീട്ടില്‍ ജാനകി അമ്മ (83) ആണ് മരിച്ചത്. സ്‌കാനിങ്ങിനായി കാത്തിരുന്ന ജാനകി അവശനിലയിലായിരുന്നതിനെ തുടര്‍ന്ന് അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയിരുന്നെങ്കിലും മരിച്ചു.
വാര്‍ഡിലായിരുന്ന രോഗിയെ ശനിയാഴ്ച രാവിലെയാണ് സ്‌കാനിങ്ങിനായി എത്തിച്ചത്. എന്നാല്‍ സ്‌കാനിങ് സെന്ററില്‍ തിരക്കായതിനെ തുടര്‍ന്ന് ഏറെ നേരം കാത്തിരിക്കേണ്ടിവന്നു. രോഗി മരിച്ചതോടെ ബന്ധു സ്‌കാനിങ് കേന്ദ്രം കൗണ്ടറിലെ ഗ്ളാസ് അടിച്ചുതകര്‍ത്തു.