വയനാട് : വാകേരിയിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവ ചത്തു. രാവിലെ ഏഴുമണിയോടെയാണ് കടുവയെ ചത്ത നിലയിൽ കണ്ടത്. സ്വകാര്യവ്യക്തിയുടെ കാപ്പിതോട്ടത്തിലാണ് ചത്ത നിലയിൽ കണ്ടത്.
സുല്‍ത്താന്‍ ബത്തേരി വട്ടത്താനി ഗാന്ധിനഗറിലാണ് കഴിഞ്ഞ ദിവസം കടുവയെ കണ്ടത്. വഴിയോരത്തെ മതില്‍ ചാടിക്കടക്കാന്‍ ശ്രമിച്ച കടുവ സ്വകാര്യവ്യക്തിയുടെ കാപ്പിത്തോട്ടത്തില്‍ ഒളിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരും സംയുക്തമായി പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.
കടുവയുടെ മുന്‍ കാലിന് പരിക്കേറ്റിട്ടുണ്ടായിരുന്നു. നാട്ടുകാരില്‍ ഒരാള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ നേരത്തേ പുറത്തുവന്നിരിന്നു.