മെസി ജനിച്ചത് അസമിലാണ് ! ! വിചിത്രമായ വാദം,,ട്വിറ്ററിലൂടെയാണ് അസം ബാര്‍പേട്ട മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് ജയിച്ച കോണ്‍ഗ്രസ് നേതാവ് അറിയിച്ചത് ..പോസ്റ്റ് പിന്നീട് പിൻവലിച്ചു


അർജന്റീനിയൻ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി അസമിലാണ് ജനിച്ചതെന്ന് കോൺഗ്രസ് എംപി അബ്ദുൾ ഖാലിഖ്. ട്വിറ്ററിലൂടെയാണ് കോൺഗ്രസ് നേതാവ് ഈ വിചിത്രമായ വാദം ഉന്നയിച്ചത്. എംപിയെ പരിഹസിച്ച് മറ്റുള്ളവർ രംഗത്തുവന്നതോടെ നിമിഷങ്ങൾക്കകം അദ്ദേഹം ട്വീറ്റ് ഡിലീറ്റ് ചെയ്തു. അസമിലെ ബാര്‍പേട്ട മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് ജയിച്ച കോണ്‍ഗ്രസ് നേതാവാണ് ഖാലിഖ്.

“എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. നിങ്ങളുടെ അസം ബന്ധത്തിൽ ഞങ്ങൾ അഭിമാനിക്കുന്നു”-ഖത്തർ ലോകകപ്പിലെ അർജന്റീനയുടെ വിജയത്തിന് മെസ്സിയെ അഭിനന്ദിക്കവേ എംപി ട്വിറ്ററിൽ കുറിച്ചു. കിരീടം ഉയര്‍ത്തിപിടിച്ച മെസിയുടെ ഫോട്ടോയും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.
ഇതിന് താഴെ മെസിക്ക് എന്ത് അസം കണക്ഷന്‍ എന്ന് പലരും ചോദിച്ചു. മെസി ജനിച്ചത് അസമിലാണ് എന്നായിരുന്നു എംപിയുടെ മറുപടി. പിന്നീട് തന്റെ വിഡ്ഢിത്തം മനസ്സിലാക്കി നിമിഷങ്ങൾക്കകം എംപി ട്വീറ്റ് ഡിലീറ്റ് ചെയ്തു.
أحدث أقدم