ലൈബ്രറികൾ ദേവാലയങ്ങൾ : അഡ്വ. പി.എസ്. ശ്രീധരൻ പിള്ള



 കോട്ടയം : ലൈബ്രറി കൾ ദേവാലയമാണെന്ന് ഗോവ ഗവർണർ അഡ്വ.പി.എസ്.ശ്രീധരൻ പിള്ള അദി പ്രായപ്പെട്ടു. കോട്ടയം പബ്ലിക് ലൈബ്രറി 140 ആം വാർഷികവും ശതാഭിഷിക്തനാകുന്ന എബ്രഹാം ഇട്ടി ചെറിയക്ക് കോട്ടയം പൗരാവലിയുടെ ആദരവ് നൽകുന്ന സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 രാഷ്ടീയക്കാർ ജനങ്ങളെ പഠിപ്പിക്കേണ്ട അധ്യാപകരാണ്. ശരിയായ അവബോധമില്ലെങ്കിൽ ജനങ്ങൾ വഴിതെറ്റി പോകും. രാഷ്ടീയ പ്രവർത്തകരെ ആര് പഠിപ്പിക്കും. ജനങ്ങളെ ആര് പഠിപ്പിക്കും. ലൈബ്രറികളാണ് അതിന് അനുയോജ്യമായ കേന്ദ്രങ്ങൾ.

വായന മരിക്കുന്നില്ല, പുസ്തക വിൽപ്പനയുടെ എണ്ണം വർദ്ധിച്ചു. സമൂഹത്തെ മാറ്റിമറിക്കുന്നത് ജനക്കൂട്ടമല്ല. അഴീക്കോട് ആരെയും വിമർശിക്കും. ഇന്ന് അത്തരം വിമർശനമില്ല. കേരള സമൂഹത്തിൽ കുറ്റകൃത്യ വാസന വർദ്ധിച്ചു വരുന്നു.
ഇത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിലെ കുറ്റകൃത്യ വാസനയിൽ ലൈബ്രറികൾക്കും വ്യക്തികൾക്കും ഇത്തരം പ്രശ്നങ്ങളിൽ ഇടപെട്ട് പഠന കേന്ദ്രങ്ങളായി മാറാൻ സാധിക്കണം. രാഷ്ട്രീയപാർട്ടികൾ വൈരുദ്ധ്യങ്ങൾക്ക് പുറകെ പോകാതെ വൈവിധ്യങ്ങൾ തേടി പോകണമെന്നും അദ്ദേഹം പറഞ്ഞു.

 അക്ഷരനഗരിയുടെ ആദരവും എബ്രഹാം ഇട്ടിച്ചെറിയായ്ക്ക് ഗോവ ഗവർണർ സമ്മാനിച്ചു. 

യോഗത്തിൽ മാർത്തോമ സഭ മലേഷ്യ , സിംഗപൂർ , ഓസ്ട്രേലിയ , ന്യൂസിലൻഡ് ഭദ്രാസനാധിപൻ ഗ്രീഗോറിയോസ് മാർ സ്തേഫാനോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു. ക്നാനായ സഭ മെത്രാപ്പോലീത്ത കുര്യാക്കോസ് മാർ സേവേറിയോസ് അനുഗ്രഹ പ്രഭാഷണം നടത്തി. മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കെ.ടി തോമസ് മുഖ്യ പ്രഭാഷണം നടത്തി. 

ലൈബ്രറി പ്രസിഡന്റായി നാൽപ്പത് വർഷം പൂർത്തിയാക്കിയ ശതാഭിഷിക്തനായ എബ്രഹാം ഇട്ടിച്ചെറിയ കോട്ടയം പൗരാവലിയുടെ ഉപഹാരം ഏറ്റുവാങ്ങി. മാർ സ്തേഫാനോസ് എപ്പിസ്കോപ്പ സുവനീർ ഏറ്റുവാങ്ങി. ലൈബ്രറിയുടെ 40 വർഷത്തെ ചരിത്ര പ്രകാശനം തോമസ് ചാഴികാടൻ എം.പി നിർവഹിച്ചു. ഡോക്യുമെന്ററി മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ റിലീസ് ചെയ്തു. പൗരാവലിയുടെ മംഗള പത്രം കെ.സി വിജയകുമാർ വായിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ മംഗള പത്രം സമർപ്പിച്ചു. പ്രോഗ്രാം കമ്മിറ്റി ഇനറൽ കൺവീനർ ഫാ.ഡോ.എം.പി ജോർജ് സ്വാഗതവും , കൺവീനർ വി.ജയകുമാർ നന്ദിയും പറഞ്ഞു.
أحدث أقدم