കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു, നാല് മാസത്തിനിടയിൽ നാലാമത്തെ മരണം

 പാലക്കാട് : അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു. 

ഇന്ന് പുലര്‍ച്ചെ 4.30ക്ക് ഷോളയൂർ ഊത്തുക്കുഴി ഊരിലാണ് സംഭവം നടന്നത്. ഊത്തുകുഴി ഊരിലെ വീട്ടിൽ ലക്ഷ്മണൻ ഒറ്റയ്ക്കായിരുന്നു താമസം. 

വീടിനുളളില്‍ ശുചിമുറി ഇല്ലാത്തതിനാല്‍ പ്രാഥമിക കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനായി പുലർച്ചെ ലക്ഷ്മണൻ പുറത്തിറങ്ങിയിരുന്നു. ഈ സമയത്താണ് ഇയാൾ ഒറ്റയാനായ കൊമ്പനാനയുടെ മുന്നിൽ പെട്ടത്. കാട്ടാനയുടെ ആക്രമണത്തില്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ ലക്ഷ്മണന്‍ മരിച്ചു. മൃതദേഹം അഗളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

വയനാട്, പാലക്കാട് ജില്ലകളിൽ കഴിഞ്ഞ നാല് മാസത്തിനിടയിൽ ആനയുടെ ആക്രമണത്തിൽ സംഭവിക്കുന്ന നാലാമത്തെ മരണമാണിത്.
أحدث أقدم