പിടിച്ചെടുത്ത എംഡിഎംഎ മുക്കി ഏറ്റുമാനൂർ പൊലീസ്; എംഡിഎംഎ പിടിച്ചത് ഇന്നലെ അതിരാവിലെ ബൈപ്പാസ് റോഡിൽ അപകടത്തിൽ പെട്ട കാറിൽ നിന്നും; അപകടത്തിൽ മാണി സി കാപ്പൻ എംഎൽഎയുടെ സ്റ്റാഫ് മരിച്ചു; പിന്നിൽ വൻ ദുരൂഹത; കേസ് അട്ടിമറിച്ച് ഏറ്റുമാനൂർ പൊലീസ്




ഏറ്റുമാനൂർ : ക്രിസ്തുമസ് പുതുവൽസര ആഘോഷങ്ങൾക്ക് ജില്ലയിലേക്ക് വൻ തോതിൽ മയക്ക്മരുന്ന് ഒഴുകുകയാണ്. 

ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ഡിവൈഎസ്പിമാരും നർക്കോട്ടിക്ക് സെല്ലും ഡാൻസാഫ് ടീമംഗങ്ങളും ചേർന്ന് രാപകലില്ലാതെ നാടും നഗരവും അരിച്ച് പെറുക്കി പരിശോധനയിലാണ്. 
പരിശോധന തകൃതിയായി നടക്കുമ്പോൾ  പിടിച്ചെടുത്ത എംഡിഎംഎ  മുക്കി ഏറ്റുമാനൂർ പൊലീസ് മാതൃകയായി.

ഇന്നലെ രാവിലെ ഏറ്റുമാനൂർ ബൈപ്പാസ് റോഡിൽ അപകടത്തിൽ പെട്ട കാറിൽ നിന്നുമാണ് എംഡിഎംഎ പിടിച്ചെടുത്തത്. അപകടത്തിൽ മാണി സി കാപ്പൻ എംഎൽഎയുടെ പേഴ്സണൽ സ്റ്റാഫ് മരിച്ചിരുന്നു. പാലാ വള്ളിച്ചിറ തോട്ടപ്പള്ളിൽ രാഹുൽ ജോബി (26) ആണ് മരിച്ചത്.ഇന്ന് പുലർച്ചെ 12.30ന് ആയിരുന്നു അപകടം

ഉന്നതതല ഇടപെടൽ ഉണ്ടായതോടെ ഗത്യന്തരമില്ലാതെ പിടിച്ചെടുത്ത എംഡിഎംഎ യുടെ കാൽ  ഭാഗം കാണിച്ച് പൊലീസ് കേസെടുത്തു. എന്നാൽ കേസെടുത്തപ്പോൾ പിടിച്ചെടുത്ത  എംഡിഎംഎയുടെ
മുക്കാൽ പങ്കും
അപ്രത്യക്ഷമായി. മുക്കലിന് പിന്നിൽ വൻ ഇടപാട് നടന്നതായി വിവരമുണ്ട് 
എംഎൽഎ യുടെ സ്റ്റാഫംഗം സഞ്ചരിച്ച കാറിൽ എംഡിഎംഎ ഉണ്ടായിരുന്നുവെന്നത് അതീവ ഗൗരവതരമായ വിഷയമാണ്. കാറിലുണ്ടായിരുന്നവർ ലഹരി ഉപയോഗിച്ചിരുന്നോ എന്നും ഇവർ മയക്ക് മരുന്ന് വ്യാപാരം നടത്തിയിരുന്നോ എന്നുമൊക്കെ അന്വേഷണം നടക്കേണ്ടിയിരിക്കുന്നു.
أحدث أقدم