തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേരും. ഇപി ജയരാജനെതിരെ ഉയര്‍ന്ന സാമ്പത്തിക ആരോപണം യോഗത്തില്‍ ചര്‍ച്ചയാകും. ആരോപണത്തിന്മേല്‍ ഇപി ജയരാജനെതിരെ അന്വേഷണം വേണോ എന്നതിലും സെക്രട്ടേറിയറ്റ് യോഗം തീരുമാനമെടുക്കും.
അനാരോഗ്യം ചൂണ്ടിക്കാട്ടി രണ്ടുമാസമായി പാര്‍ട്ടി പരിപാടികളില്‍ നിന്നും വിട്ടു നില്‍ക്കുന്ന ഇപി ജയരാജന്‍ സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുക്കുമെന്നാണ് സൂചന. യോഗത്തില്‍ ഇപി ജയരാജന്‍ തന്റെ വിശദീകരണം നല്‍കിയേക്കും.
കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് തള്ളിയ ആരോപണം പി ജയരാജന്‍ സംസ്ഥാന സമിതിയില്‍ വീണ്ടും ഉന്നയിച്ചതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് ഇപിയെ അനുകൂലിക്കുന്നവരുടെ വിലയിരുത്തല്‍. ഗൂഢാലോചന വാദം ഇപി സെക്രട്ടേറിയറ്റില്‍ ഉന്നയിച്ചാല്‍ അത് മറ്റൊരു പേരിന് വഴിവെച്ചേക്കും.
വിഷയം കരുതലോടെ കൈകാര്യം ചെയ്യണമെന്ന് സംസ്ഥാന നേതൃത്വത്തിന് സിപിഎം പിബി നിര്‍ദേശം നല്‍കിയിരുന്നു. ഇപി ജയരാജനെതിരായ ആരോപണത്തില്‍ നടപടി വേണോയെന്നത് സംസ്ഥാന നേതൃത്വത്തിന് തീരുമാനിക്കാമെന്നും പിബി വ്യക്തമാക്കിയിട്ടുണ്ട്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പരാജയം അന്വേഷിച്ച അന്വേ,ണ കമ്മീഷന്‍ റിപ്പോര്‍ട്ടും സംസ്ഥാന സെക്രട്ടേറിയറ്റ് പരിഗണിക്കും.