പാമ്പാടി : പാമ്പാടി താലൂക്ക് ആശുപത്രിയുടെ പ്രവർത്തനങ്ങൾക്ക് എതിരെ കടുത്ത ആരോപണം ! ഇന്നലെ ഉണ്ടായ സംഭവവികാസങ്ങൾക്ക് പുറകെയാണ് അഡ്വ: രാജേഷ് ജില്ലാ മെഡിക്കൽ ആഫീസർക്ക് പരാതി നൽകിയിരിക്കുന്നത്
പരാതിയുടെ കോപ്പി പാമ്പാടിക്കാരൻ ന്യൂസിന് ലഭിച്ചു
പരാതിയിൽ ഡ്യൂട്ടി ഡോക്ടർ രോഗികളെ പരിശോദിക്കാൻ തയ്യാറായില്ലെന്നും ഏഴ് മണിമുതൽ കാത്തുനിന്നവരെ ഒൻപത് മണി ആയിട്ടും പരിശോധിക്കാൻ തയ്യാറായില്ലെന്നും ചൂണ്ടിക്കാട്ടുന്നു
അതേ സമയം പരാതി നൽകിയ അഡ്വ: രാജേഷിനെതിരെ ഡ്യൂട്ടി തടസപ്പെടുത്തിയതിനും ,അസഭ്യം പറഞ്ഞതിനും ആശുപത്രി അധികൃതർ പാമ്പാടി പോലീസിൽ പരാതി നൽകിയിട്ടുണ്ട്