സംസ്ഥാന പോലീസിലെ പോപ്പുലർ ഫ്രണ്ടിന്റെ ചാരന്മാർക്കെതിരെ നടപടിയെടുക്കാതെ സർക്കാർ.


എറണാകുളം : സംസ്ഥാന പോലീസിലെ പോപ്പുലർ ഫ്രണ്ടിന്റെ ചാരന്മാർക്കെതിരെ നടപടിയെടുക്കാതെ സർക്കാർ.
പി എഫ് ഐ ഭീകരവാദികൾക്ക് വിവരങ്ങൾ ചോർത്തി നൽകിയിരുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ശേഖരിച്ചിരുന്നെങ്കിലും തുടർ നടപടികളിലേക്ക് കടക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. പി എഫ് ഐ യുടെ ചാരന്മാരായി പ്രവർത്തിക്കുന്നതായി സംസ്ഥാന ഇന്റലിജൻസ് തന്നെ കണ്ടെത്തിയ ഉദ്യോഗസ്ഥരിൽ പലരും നിലവിലെ സ്റ്റേഷനുകളിൽ തന്നെ തുടരുകയാണ്.

നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടുമായുള്ള ബന്ധം വെളിപ്പെട്ടതിനെ തുടർന്ന് കാലടി പോലീസ് സ്റ്റേഷനിലെ പോലീസുകാരനെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. കാലടി സ്റ്റേഷനിലെ സി പി ഒ സിയാദിനെതിരെയായിരുന്നു നടപടി. ഹർത്താൽ കലാപക്കേസുകളിൽ ഉൾപ്പെട്ട് കസ്റ്റഡിയിലെടുത്ത പ്രതികൾക്ക് ജാമ്യം ലഭിക്കാൻ സഹായിക്കുകയും, ഭക്ഷണമെത്തിക്കുകയും ചെയ്തത് സിയാദായിരുന്നു. ഇതിന് പിന്നാലെ മതഭീകരവാദ ബന്ധമുളുള്ള പോലീസുകാരുടെ വിവരങ്ങൾ ഇന്റലിജൻസ് ശേഖരിച്ച് ആഭ്യന്തര വകുപ്പിന് കൈമാറിയിരുന്നു. എന്നാൽ ലിസ്റ്റിൽ ഉൾപ്പെട്ട ഏതാണ്ട് എല്ലാവരും ഇപ്പോഴും സ്ഥലമാറ്റം പോലുമില്ലാതെ സർവീസിൽ തുടരുന്നുണ്ട്. പി എഫ് ഐ ബന്ധം കണ്ടെത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ വൈകുന്നത് പോലീസ് സേനയിൽ തന്നെ അതൃപ്തിയുണ്ടാക്കുകയാണ്.

പോപ്പുലർ ഫ്രണ്ട് നേതാക്കൾക്ക് ആർ എസ് എസ് – ബി ജെ പി നേതാക്കളുടെ വ്യക്തി വിവരങ്ങൾ പോലീസിന്റെ ഡാറ്റബേസിൽ നിന്ന് അനസ് എന്ന ഉദ്യോഗസ്ഥൻ ചോർത്തിയതും കേരള പോലീസിൽ നിന്ന് പോപ്പുലർ ഫ്രണ്ടിന് ലഭിച്ചിരുന്ന വഴിവിട്ട സഹായങ്ങളുടെ പ്രത്യക്ഷ തെളിവായിരുന്നു. ദുരന്തമുഖത്തെ രക്ഷാപ്രവർത്തനത്തിനെന്ന പേരിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് ആലുവയിൽ അഗ്‌നി രക്ഷാ സേന പരിശീലനം നൽകിയതും വലിയ വിവാദമുണ്ടാക്കിയിരുന്നു.

കേരള പോലീസിലെ പി എഫ് ഐ ബന്ധമുള്ള പോലീസുകാരുടെ വിവരങ്ങൾ എൻ ഐ എ യും പോലീസിന് കൈമാറിയിരുന്നു. അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാക്കൾ നൽകിയ മൊഴികളിലായിരുന്നു സിവിൽ പോലീസ് ഓഫീസർമാരടക്കം വിവരങ്ങൾ ചോർത്തി നൽകിയതായി വ്യക്തമായത്. ഇവരിൽ ആർക്കെതിരെയും അന്വേഷണമോ, നടപടികളോ ഉണ്ടായിട്ടില്ല. 873 പോലീസുകാരുടെ വിവരങ്ങൾ എൻ ഐ എ സർക്കാരിന് കൈമാറിയെന്ന റിപ്പോർട്ടുകൾ സംസ്ഥാന പോലീസ് മേധാവി തള്ളുകയായിരുന്നു. പി എഫ് ഐ ബന്ധം കണ്ടെത്തിയ ഉദ്യോഗസ്ഥർ ഇപ്പോൾ വിവിധ സ്റ്റേഷനുകളിൽ തുടരുന്നത് രാജ്യസുരക്ഷയ്‌ക്കും ഭീഷണിയാണ്.
______________________________________

https://chat.whatsapp.com/LouLs7942ITCCdYIb07g5G

*JAGANNATH NEWS  : 23/12/2022  📡*
أحدث أقدم