പാമ്പാടി : കേരള വ്യാപാരി വ്യവസായി ഏകോപന സമതി, യൂത്ത് വിംഗ് പാമ്പാടി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 18-12-2022 ഞായറാഴ്ച നടക്കുന്ന ഫിഫ വേൾഡ് കപ്പ് ഫൈനൽ മത്സരം പാമ്പാടി ബസ് സ്റ്റാൻഡ് മൈതാനിയിൽ ലൈവ് സ്ക്രീനിംഗ് നടത്തുന്നു. കേരള വ്യാപാരി വ്യവസായി ഏകോപന സമതി യൂത്ത് വിംഗ് യൂണിറ്റ് പ്രസിഡന്റ് നിതിൻ തര്യന്റെ അധ്യക്ഷതയിൽ പാമ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹരികുമാർ പാമ്പാടി സ്റ്റേഷൻ ഹൌസ് ഓഫീസർ സുവർണ കുമാർ എന്നിവർ ലൈവ് സ്ക്രീനിംഗ് ഉത്ഘാടനം ചെയ്യുന്നു. പ്രസ്തുത സമ്മേളനത്തിൽ വച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമതി യൂത്ത് വിംഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുത്ത കോട്ടയം യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് ജിന്റു കുര്യനെ പാമ്പാടി യൂണിറ്റ് പ്രസിഡന്റ് ഷാജി പി മാത്യുവും യൂത്ത് വിംഗ് ജില്ലാ സെക്രട്ടറി റൗഫ് റഹിമിനെ യൂണിറ്റ് സെക്രട്ടറി കുര്യൻ സഖറിയയും യൂത്ത് വിംഗ് ജില്ലാ ട്രഷറർ അജീബിനെ യൂണിറ്റ് ട്രെഷറർ ശ്രീകാന്ത് കെ പിള്ള യും ഷാൾ അണിയിച്ചു ആദരിക്കുന്നു. മുഖ്യ പ്രസംഗം യുത്ത് വിംഗ് ജില്ലാ വൈസ് പ്രസിഡന്റ് എസ് രാജീവ് നിർവഹിക്കുന്നു. ആശംസകൾ അർപ്പിച്ചു കൊണ്ട് കേരള വ്യാപാരി വ്യവസായി സംസ്ഥാന കൗൺസിൽ അംഗം എം എം ശിവബിജു വനിതാ വിംഗ് യൂണിറ്റ് പ്രസിഡന്റ് ഷേർലി തര്യൻ, സെക്രട്ടറി സീനജോളി എന്നിവർ സംസാരിക്കുന്നു. കേരള വ്യാപാരി വ്യവസായി ഏകോപന സമതി എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ യൂത്ത് വിംഗ് കമ്മറ്റി അംഗങ്ങൾ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ എന്നിവരുടെ മഹനീയ സാനിധ്യത്തിൽ നടക്കും
പാമ്പാടിയിൽ വേൾഡ് കപ്പ് ഫൈനൽ മത്സരം ബിഗ് സ്കീനിൽ ! കേരള വ്യാപാരി വ്യവസായി ഏകോപന സമതിയൂത്ത് വിംഗ്പാമ്പാടി യൂണിറ്റാണ് സംഘാടകർ
Jowan Madhumala
0
Tags
Pampady News