നിദ ഫാത്തിമയുടെ മരണം: അന്വേഷണം ആവശ്യപ്പെട്ട് കേരളം; മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് കത്തയച്ചു

 തിരുവനന്തപുരം : സൈക്കിള്‍ പോളോ മത്സരത്തിനെത്തിയ പത്തുവയസ്സുകാരിയായ വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍. വിശദമായ അന്വേഷണം വേണമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് കത്തയച്ചു. 

നിദ ഫാത്തിമയ്ക്ക് മെച്ചപ്പെട്ട വൈദ്യസഹായം ലഭിച്ചില്ലെന്ന ആരോപണവും അന്വേഷിക്കണമെന്ന് കത്തില്‍ മന്ത്രി ശിവന്‍കുട്ടി ആവശ്യപ്പെട്ടു.

 അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ സഹകരണവും കേരള സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്നും മന്ത്രി കത്തില്‍ അറിയിച്ചു. 

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് കേന്ദ്ര കായികമന്ത്രി അനുരാഗ് താക്കൂര്‍ ഉറപ്പു നല്‍കിയതായി എഎം ആരിഫ് എംപി വ്യക്തമാക്കി. ഞായറാഴ്ചയാണ് നിദയും സംഘവും സൈക്കിള്‍ പോളോ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ആലപ്പുഴയില്‍ നിന്നും നാഗ്പൂരിലേക്ക് പോയത്.


أحدث أقدم