തിരുവല്ല : തിരുവല്ലയിലെ കുറ്റപ്പുഴയിൽ വാടക വീട്ടിൽ നടന്ന നരബലി ശ്രമത്തിനിടെ യുവതി രക്ഷപ്പെട്ടു.
കുടക് സ്വദേശിയായ യുവതിയാണ് രക്ഷപ്പെട്ടത്. ഈ മാസം എട്ടാം തീയതി അർദ്ധരാത്രി ആയിരുന്നു സംഭവം നടന്നത്.
നരബലിയിൽ നിന്നും രക്ഷപ്പെട്ട യുവതി സംഭവം സംബന്ധിച്ച് ഇന്നാണ് വെളിപ്പെടുത്തൽ നടത്തിയത്.
തിരുവല്ല സ്വദേശിയും ഇടനിലക്കാരിയുമായ അമ്പിളി വഴിയാണ് യുവതിയെ കുറ്റപ്പുഴയിലെ വീട്ടിലെത്തിച്ചത്.
മന്ത്രവാദത്തിനിടെ വാളെടുത്ത് ബലി നൽകാൻ ഒരുങ്ങവേ രക്ഷപ്പെട്ടൊടുകയായിരുന്നുവെന്ന് യുവതി പോലീസിൽ മൊഴി നൽകിയതായാണ് വിവരം.
ഇത് സംബന്ധിച്ച് തിരുവല്ല പോലീസ് എഡിജിപിക്ക് റിപ്പോർട്ട് നൽകിയതായി അറിയുന്നു.