ന്യൂഡൽഹി; മുൻ കായികതാരം പിടി ഉഷയെ രാജ്യസഭ നിയന്ത്രിക്കാനുള്ള ഉപാധ്യക്ഷരുടെ പാനലിൽ ഉൾപ്പെടുത്തി. രാജ്യസഭ ചെയർമാൻ ജഗ്ദീപ് ധൻഖർ ആണ് ഉഷയെ ഉപാധ്യക്ഷ പാനലിലേക്ക് നോമിനേറ്റ് ചെയ്തതായി അറിയിച്ചത്.
രാജ്യസഭയിലേക്ക് കേന്ദ്ര സർക്കാരാണ് പിടി ഉഷയെ നാമനിർദേശം ചെയ്തത്. രാജ്യസഭയുടെ ചരിത്രത്തിലാദ്യമായാണ് വൈസ് ചെയർമാന്റെ ഉത്തരവാദിത്തം നിർവഹിക്കാൻ നാമനിർദേശം ചെയ്യപ്പെട്ട അംഗത്തെ തിരഞ്ഞെടുക്കുന്നതെന്ന് ധൻഖർ വ്യക്തമാക്കി.
ആന്ധ്രപ്രദേശിൽനിന്നുള്ള വൈഎസ്ആർ കോൺഗ്രസ് പാർട്ടി എം.പി വിജയ്സായ് റെഡ്ഡിയെയും ഉഷക്കൊപ്പം പാനലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഡിസംബർ 19ലെ മുൻകാല പ്രാബല്യത്തോടെയാണ് നിയമനം.