ചങ്ങനാശേരിയിൽ ടോറസ് ലോറി തലയിലൂടെ കയറിയിറങ്ങി മകനോടൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന വീട്ടമ്മ മരിച്ചു .


ചങ്ങനാശ്ശേരി ആലപ്പുഴ റോഡിൽ പൂവം ഭാഗത്ത്  രാവിലെ 9.30 യോടെയായിരുന്നു അപകടം. വെളിയനാട് കുന്നങ്കരി അഭിനിവാസിൽ അജിതയാണ് മരിച്ചത്.
46 വയസായിരുന്നു.അജിത സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ നിയന്ത്രണം തെറ്റി മറിഞ്ഞു ടോറസ് ലോറിയുടെ അടിയിലേക്ക് വീഴുകയായിരുന്നു
തയ്യൽ തൊഴിലാളിയായ അജിത മകൻ അഭിജിത്തിനൊപ്പം ചങ്ങനാശ്ശേരിയിലേക്ക് പോകുകയായിരുന്നു.

അഭിജിത് പരിക്കുകളില്ലാതെ രക്ഷപെട്ടു.  


أحدث أقدم